TOI 451 എന്ന നമ്മുടെ സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഭൂമിയേക്കാൾ വലിയ മൂന്ന് ഗ്രഹങ്ങൾ ഗവേഷകർ കണ്ടെത്തി.
TOI 451 എന്നറിയപ്പെടുന്ന നമ്മുടെ സൂര്യന്റെ വളരെ പ്രായം കുറഞ്ഞ പതിപ്പിനെ അടുത്തിടെ കണ്ടെത്തിയ പിസെസ്-എറിഡാനസ് സിസ്റ്റത്തിലാണ്.
2018 ഒക്ടോബറിനും ഡിസംബറിനുമിടയിൽ നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) എടുത്ത ചിത്രങ്ങളിലുടെയാണ് ഈ ഗ്രഹങ്ങൾ കണ്ടെത്തിയത്.
TOI 451, എറിഡാനസ് നക്ഷത്രസമൂഹത്തിലാണ് സ്ഥിതിചെയുനത്. ഭൂമിയിൽ നിന്ന് 400 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം. ഇതിന് സൂര്യന്റെ മാസ്സ്സിന്റെ 95 ശതമാനം ഉണ്ട്, പക്ഷേ ഇത് സൂര്യനെക്കാൾ 12 ശതമാനം ചെറുതാണ്, അതുപോലെ സുര്യനെ അപേക്ഷിച്ചു തണുത്തതുമാണ് ഈ നക്ഷത്രം.
ഈ നക്ഷത്രം സൂര്യനേക്കാൾ അഞ്ചിരട്ടി വേഗത്തിലാണ് കറങ്ങുന്നത് അതായത് TOI 451 ഓരോ 5.1 ദിവസത്തിലും കറങ്ങുന്നു. ഈ നക്ഷത്രത്തിന്റെ ഏറ്റവും ദൂരെയുള്ള ഗ്രഹം ബുധനെക്കാൾ അടുത്താണ്. ഏറ്റവും അടുത്തുള്ള ഗ്രഹത്തിലെ താപനില 1200 സെൽഷ്യസും, ഏറ്റവും ദൂരെയുള്ള ഗ്രഹത്തിലെ താപനില 450 സെൽഷ്യസുമാണ്, അതിനാൽ ഈ ഗ്രഹങ്ങൾ വാസയോഗ്യമല്ല.
ഭൂമിയുടെ വലിപ്പത്തിന്റെ 1.9 ഇരട്ടിയുള്ള TOI 451b, ഓരോ 1.9 ദിവസത്തിലും ഈ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു. ഭൂമിയുടെ വലിപ്പത്തിന്റെ 3 ഇരട്ടിയുള്ള TOI 451c, ഓരോ 9.2 ദിവസത്തിലും ഈ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു. അതുപോലെ ഭൂമിയുടെ വലിപ്പത്തിന്റെ 19 ഇരട്ടിയുള്ള TOI 451d, ഓരോ 19 ദിവസത്തിലും ഈ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു.
നക്ഷത്രത്തിന്റെ അടുത്താണ് എങ്കിലും ഈ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും നിലനിൽക്കുന്നുണ്ട് എന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

0 Comments