![]() |
| ഒൺ സിനിമ പറയുന്ന "ദി റൈറ്റ് ടു റീകോൾ" |
സ്വാതന്ത്ര്യസമരസേനാനിയും ചന്ദ്രശേഖർ ആസാദിന്റെയും ഭഗത് സിങ്ങിന്റെയും ഉപദേഷ്ടാവായിരുന്ന സച്ചിന്ദ്ര നാഥ് സന്യാൽ ആണ് ഈ നിയമം ഇന്ത്യയിൽ പ്രവർത്തികമാകണം എന്ന് ആദ്യം ശഠിച്ചത്. ഇത് സിനിമയിൽ പരാമർശിക്കുന്ന പോലെ സഭയിൽ പല തവണ തളി പോയ ഒരു നിയമമാണ്. എന്തിന് ഏറെ പറയുന്നു നമ്മുടെ ഭരണഘടന തയ്യാറാക്കിയ ഡോ. ബി ആർ അംബേദ്കർ പോലും ഈ ഭേദഗതി അംഗീകരിച്ചിരുന്നില്ല.
![]() |
| ദി റൈറ്റ് ടു റീകോൾ |
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് ഈ നിയമം പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയിട്ടുണ്ട്. അടുത്തിടെ ഹരിയാനയിലും ഈ നിയമം പാസാക്കിയിരുന്നു.
ഈ നിയമം രണ്ട് സ്റ്റെപ്പിലാണ് നടക്കുന്നത്, എലെക്ഷനു ശേഷം ഒരു നേതാവിന് അവരുടെ ഭരണം നടപ്പാക്കാൻ ഒരു നിശ്ചിത കാലയളവ് കൊടുക്കും , ഇത് ചില സംസ്ഥാനങ്ങളിൽ ഒരു വർഷവും ചില ഇടത് രണ്ട് വർഷവുമാണ്. ഈ കാലയളവിനുവിൽ ജനങ്ങൾ സംതൃപ്തർ അല്ല എങ്കിൽ ഗ്രാമ സഭയിലെ അംഗങ്ങൾക്ക് കളക്ടർക്ക് മുമ്പിൽ പരാതി സമര്പികം. ഇതിന് ശേഷം ഗ്രാമ സഭയിൽ ചേരുന്ന പ്രത്യേക ഒരു മീറ്റിംഗിൽ നടക്കുന്ന വോട്ടിങ്ങിൽ സമാനമായ പ്രതികരണം ആണ് ലഭിക്കുന്നത് എങ്കിൽ സർപഞ്ച്/ഗ്രാമ മുഖ്യൻ/മുഖ്യ/കോർപറേഷൻ കൗൺസിലർ/മേയർ നീക്കം ചെയ്യും.
1974യിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് സി കെ ചന്ദ്രപ്പൻ ആണ് ലോക് സഭയിൽ എംപി മാർക്കും എം എൽ എ മാർക്കും ഈ നിയമം വേണം എന്ന് ആദ്യം ബില്ല് അവതരിപ്പിച്ചത്. അതിന് ശേഷം അടൽ ബിഹാരി വാജ്പേയിയും ഈ നിയമത്തിനായി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ട് തവണയും ബില്ല് പാസ്സ് ആയില്ല.ഇന്ത്യൻ പൊളിറ്റിക്കൽ സിസ്റ്റം 5 കൊല്ലം ഒരു നേതാവിന് നൽകുന്നതിലൂടെ ആളുകൾ അയാളുടെ പ്രവർത്തനത്തെ വിലയിരുത്തും എന്ന ന്യായികരണമാണ് സിനിമയിൽ പറയുന്ന പോലെ പ്രതിപക്ഷത്തിന്റെ ന്യായികരണം. ഇന്ത്യൻ പൊളിറ്റിക്കൽ ഡിബേറ്റിസിൽ ഇടം പിടിച്ച ഈ നിയമം എലെക്ഷൻ കമ്മിഷൻ പല തവണ എതിർപറിയിച്ച ഒന്നാണ്.
അഴിമതിക്കാരെയും, കപട സാമൂഹിക നേതാക്കളെയും, വർഗീയ നേതാക്കളെയും ഇന്നും നാം സഹികുന്നത് ഇത് കൊണ്ട് തന്നെ ആണ്. നമ്മുക്കായി തിരഞ്ഞെടുത്ത നേതാക്കന്മാർ പലപ്പോളും അവർക്കായി തന്നെ ആണ് പ്രവർത്തിക്കുന്നത്.


0 Comments