
വേൾഡ് UFO ഡേയുടെ ഭാഗം ആയി ഇന്ത്യയിൽ പല പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട UFO കളെ കുറിച്ചറിയാം. ഇതിൽ ചിലതെങ്കിലും അന്യഗ്രഹ ജീവികൾ ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം, എന്നിരുന്നാലും ഇതിന് വിപരീതമാകാം യാഥാർഥ്യം.
ഇന്ത്യയുടെ UFO യുമായി ഉള്ള ബന്ധം വളരെ പഴക്കം ചെന്നതാണ്, ഏകദേശം 10,000 വർഷം പഴക്കം വരും. ഛത്തീസ്ഗഢ് യിലെ ചരമയിലെ ബസ്റ്റർ പ്രദേശത്തെ ഗുഹ വരകളിൽ നിന്ന് നമ്മുക് ഇന്ത്യയുടെ ആദ്യ "UFO sightings" യിനെ കുറിച്ചറിയാം.

ജൂലൈ 2 ന് ലോക യുഎഫ്‌ഒ ദിനം ആചരിക്കുന്നു, ഈ ദിവസം അവർ അവരുടെ ഏറ്റവും പ്രിയപ്പെട്ട കോൺസ്പിറൻസി തിയറികൾ ഇന്റർനെറ്റിലൂടെ ചർച്ച ചെയ്യും. ഹോളിവുഡിന്റെ അത്ര ചർച്ച ആകുന്നില്ല എങ്കിലും ഇന്ത്യയിൽ UFO എന്നത് വളരെ പ്രചാരത്തിൽ ഉള്ള ടോപ്പിക്ക് തന്നെ ആണ്.
ഈ അടുത്ത കാലങ്ങളിൽ ആയി ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഇവയെ കണ്ടതായും പറയപ്പെടുന്നു. അതിൽ ചിലതിനെ കുറിച് നമ്മൾ ചർച്ച ചെയ്തിട്ടും ഉണ്ട്.
Delhi Flying Club UFO - 1951

1951 യിൽ ന്യൂ ഡൽഹിയിലെ ഡൽഹി ഫ്ലയിങ് ക്ലബ് ഹാങ്ങറിന് സമീപം കണ്ട സിഗാറിന്റെ രൂപത്തിൽ ഉള്ള ഒരു UFO ആണ് ഇന്ത്യയിലെ ആദ്യത്തെ വിശ്വസിനീയമായ 'UFO sightings'. കാരണം ഇത് സ്പോട് ചെയ്തത് സാധാരണക്കാർ മാത്രമല്ല പൈലറ്റുകളും ആർമി ഓഫീസർമാരും എല്ലാം ആണ്.
പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്ക് അകം മറഞ്ഞ ഈ വസ്തുവിനെ 17 മുതൽ 20 പേര് വരെ കണ്ടതായി പറയപ്പെടുന്നു. തെക്ക് ദിശ ലക്ഷ്യമാക്കി 3 മിനിറ്റോളം പറന്ന ഈ വസ്തു പതിയെ വെള്ള മേഘങ്ങൾക്ക് ഇടയിൽ അപ്രത്യക്ഷം ആകുക ആയിരുന്നു.

ഈ വസ്തുവിനെ കുറിച് National Investigations Committee on Aerial Phenomena (NICAP) ഫോർമൽ ആയി അനേഷണം നടത്തിയിരുന്നു. അവർ പുറത്തു വിട്ട റിപ്പോർട്ടിൽ അക്കാലത്തെ ഏറ്റവും സ്പീഡിൽ പറക്കുന്ന ബ്രിട്ടീഷ് വാംപയർ ജെറ്റിനെക്കാൾ 3 ഇരട്ടി സ്പീഡ് ഈ വസ്തുവിനുണ്ട് എന്നാണ്.
എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഈ വസ്തു സോവിയറ്റ് യൂണിയൻ പരീക്ഷിച്ച അവരുടെ Sukhoi T-49 ആയിരുന്നു എന്നും പറയപ്പെടുന്നു.
2017 Handycam UFO Kolkata

Bullet UFO - 2013 to present

Aurangabad, Maharashtra 2007

Bangalore 2013

0 Comments