തന്റെ ആഴക്കടൽ ഗവേഷണത്തിൽ, സൂറിച്ച് സർവകലാശാലയിലെ വന്യജീവി ജീവശാസ്ത്രജ്ഞ ആഞ്ചല സിൽറ്റനർ, ഇൻഡോ-പസഫിക് ബോട്ടിൽനോസ് ഡോൾഫിനുകൾ കൗതുകകരമായ ഒരു കാര്യം ചെയ്യുന്നത് പലപ്പോഴും ശ്രദ്ധിച്ചു. അതായത്, ഡോൾഫിനുകൾ (Tursiops aduncus) കടൽത്തീരത്ത് കിടക്കുന്ന പവിഴപ്പുറ്റുകളിലോ കടൽ സ്പോഞ്ചുകളിലോ തങ്ങളുടെ ശരീരം മാറിമാറി ഉരസാൻ അണിനിരക്കും. തുടർന്ന്, തനിക്ക് തോന്നിയ കൗതുകത്തിന് പിറകെ സഞ്ചരിച്ച ആഞ്ചല സിൽറ്റനർ, അവരുടെ സംഘത്തോടൊപ്പം ഡോൾഫിനുകൾ ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്തി. ഡോൾഫിനുകൾ പവിഴങ്ങളും കടൽ സ്പോഞ്ചുകളും അവരുടെ സ്വകാര്യ ഔഷധാലങ്ങളായിയാണ്‌ ഉപയോഗിക്കുന്നത് എന്നാണ് ആഞ്ചല സിൽറ്റനറും സംഘവും കരുതുന്നത്.


അകശേരുക്കൾ ആന്റി ബാക്ടീരിയൽ സംയുക്തങ്ങൾ ഉണ്ടാക്കുന്നു - അതുപോലെ തന്നെ ആന്റിഓക്‌സിഡന്റുകളോ ഹോർമോൺ ഗുണങ്ങളോ ഉള്ള മറ്റുള്ളവയും - ഡോൾഫിനുകൾ സമ്പർക്കം പുലർത്തുമ്പോൾ വടക്കൻ ചെങ്കടലിലെ വെള്ളത്തിലേക്ക് അവ പുറത്തുവിടുമെന്ന് സിൽറ്റനറും സഹപ്രവർത്തകരും മെയ് 19-ന് iScience-ൽ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, പവിഴപ്പുറ്റുകളിലോ കടൽ സ്പോഞ്ചുകളിലോ ഉരസുന്നത് ഡോൾഫിനുകളെ ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കും.


പോഡിലെ അംഗങ്ങൾ ഒരു ബാത്ത് ബ്രഷ് പോലെ പവിഴങ്ങൾ ഉപയോഗിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ തടവുന്നതിനായി നീന്തുകയും ചെയ്യുന്ന വീഡിയോ സിൽറ്റനർ പകർത്തി. പലപ്പോഴും അത് സമാധാനപരമായ ഒരു സാമൂഹിക ഒത്തുചേരലാണ്. "ഇത് അവർ പരസ്പരം പോരടിക്കുന്നത് പോലെയല്ല. അവർ കാത്തിരിക്കുന്നു, തുടർന്ന് അവർ തിരക്കുക്കൂട്ടാതെ കടന്നുപോകുന്നു," സിൽറ്റനർ പറയുന്നു. അതായത്, ഡോൾഫിനുകൾ അവരുടെ ശരീരം കൊണ്ട് ഒരു പവിഴപ്പുറ്റുകളോടും മല്ലിടുകയില്ല, സിൽറ്റനർ പറയുന്നു.  ഗോർഗോണിയൻ പവിഴങ്ങൾ (Rumphella aggregata), ലെതർ പവിഴങ്ങൾ (Sarcophyton sp.) അതുപോലെ ഒരുതരം കടൽ സ്പോഞ്ച് (Ircinia sp.) എന്നിവയുടെമേലാണ് അവ പ്രധാനമായും ഉരസുന്നത്. 


സിൽറ്റനറും സഹപ്രവർത്തകരും പവിഴങ്ങളിൽ നിന്നും സ്പോഞ്ചുകളിൽ നിന്നും ഒരു സെന്റീമീറ്റർ വലുപ്പമുള്ള കഷ്ണങ്ങൾ എടുത്ത് വിശകലനം ചെയ്തു. 10  ആന്റിബാക്ടീരിയൽ അല്ലെങ്കിൽ ആന്റിമൈക്രോബയൽ പ്രവർത്തനമുള്ള 17 സംയുക്തങ്ങൾ സംഘം കണ്ടെത്തി. ഡോൾഫിനുകൾ പവിഴപ്പുറ്റിലൂടെ നീന്തുമ്പോൾ, ചർമ്മത്തിലെ ആസ്വസ്ഥകളിൽ നിന്നും അണുബാധകളിൽ നിന്നും ജീവികളെ സംരക്ഷിക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കുമെന്ന് ജർമ്മനിയിലെ ജസ്റ്റസ് ലീബിഗ് യൂണിവേഴ്‌സിറ്റി ഗീസെനിലെ അനലിറ്റിക്കൽ കെമിസ്റ്റായ കോഓഥർ ഗെർട്രഡ് മോർലോക്ക് പറയുന്നു.